നിയന്ത്രണം വിട്ട ബസ് ലോറിയിൽ ഇടിച്ചു; 25 പേർക്ക് പരിക്ക്
Wednesday, December 18, 2024 11:17 PM IST
ചേര്‍ത്തല: നിയന്ത്രണം വിട്ട സ്വകാര്യബസ് ലോറിക്കു പിന്നിലിടിച്ച് വിദ്യാർഥികളടക്കം 25 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകുന്നേരം നാലിന് ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.
എറണാകുളത്ത് നിന്ന് ചേര്‍ത്തലയ്ക്ക് വരുകയായിരുന്ന ആശീര്‍വാദ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബസ് ഡ്രൈവർ തണ്ണീര്‍മുക്കം സ്വദേശി കെ. ജെ.ജോസഫിനെതിരെ ചേര്‍ത്തല പോലീസ് കേസെടുത്തു.പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രി പി.പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി.