ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു; പ്രതിപിടിയിൽ
Wednesday, December 18, 2024 9:53 PM IST
തൃശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി ഏഴിന് കണ്ണൻകുഴി വടാപ്പാറയിൽ വച്ചായിരുന്നു സംഭവം. ചന്ദ്രമണി, സത്യൻ, രാജാമണി, ലീല എന്നിങ്ങനെ ഒരു കുടുംബത്തിലുള്ളവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു.
ഇതിനിടെ മദ്യപിച്ച സത്യനും ചന്ദ്രമണിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അരിവാളുപയോഗിച്ച് ചന്ദ്രമണി സത്യനേയും ഭാര്യയേയും വെട്ടുകയായിരുന്നു. ആക്രമണത്തിൽ ചന്ദ്രമണിയുടെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.
ഇവരെ ചാലക്കുടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണങ്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് കൊലപാതകം നടന്നത്.