മ​ല​പ്പു​റം: പോ​ലീ​സ് ക്യാ​മ്പി​ൽ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് ക​മാ​ന്‍​ഡോ വി​നീ​ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കും. അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് അ​ജി​ത്തി​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് വി​നീ​ത് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സ​ഹോ​ദ​ര​ന്‍ വി​പി​ന്‍ പ​റ​ഞ്ഞു.

ക്യാ​മ്പി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ അ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ എ​സി സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡി​നെ​തി​രെ വി​നീ​ത് കു​മാ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം വൈ​രാ​ഗ്യ​ത്തോ​ടെ​യാ​ണ് എ​സി പെ​രു​മാ​റി​യ​തെ​ന്നും നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്നെ​ന്നും വി​പി​ന്‍ വ്യ​ക്ത​മാ​ക്കി.

അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് അ​ജി​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കു​മെ​ന്നും അ​ജി​ത്തി​നെ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍ ശാ​രീ​രി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് വി​നീ​ത് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് എ​സ്പി ആ​ര്‍.വി​ശ്വ​നാ​ഥ് പ​റ​ഞ്ഞി​രു​ന്നു.