ന്യൂ​ഡ​ൽ​ഹി: അം​ബേ​ദ്ക​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ത​ന്‍റെ പ്ര​സം​ഗ​ത്തെ കോ​ൺ​ഗ്ര​സ് വ​ള​ച്ചൊ​ടി​ച്ചു. കോ​ൺ​ഗ്ര​സ് അം​ബേ​ദ്ക​ർ വി​രു​ദ്ധ പാ​ർ​ട്ടി​യാ​ണെ​ന്നും അ​മി​ത് ഷാ ​വി​മ​ർ​ശി​ച്ചു.

ലോ​ക്സ​ഭ​യി​ലെ ച​ർ​ച്ച​ക​ളി​ൽ വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കു​ക സ്വാ​ഭാ​വി​ക​മാ​ണ്. ബി​ജെ​പി ഭ​ര​ണ​ഘ​ട​ന​യെ അം​ഗീ​ക​രി​ച്ച് മു​ന്നോ​ട്ടോ പോ​കു​ന്ന പാ​ർ​ട്ടി​യാ​ണ്. പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കും.

ബി.​ആ​ർ.​അം​ബേ​ദ്കറെ അ​മി​ത് ഷാ ​അ​പ​മാ​നി​ച്ചു എ​ന്ന് ആ​രോ​പി​ച്ചു​ള്ള കോ​ൺ​ഗ്ര​സ് ബ​ഹ​ള​ത്തി​ൽ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും സ്തം​ഭി​ച്ചി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ അ​മി​ത്ഷാ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് ബ​ഹ​ളം.

അം​ബേ​ദ്ക്ക​ർ അം​ബേ​ക​ദ്ക്ക​ർ എ​ന്ന് പ​ല​വ​ട്ടം പ​റ​യു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ഫാ​ഷ​നാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ര​യും ത​വ​ണ ദൈ​വം എ​ന്നു പ​റ​ഞ്ഞാ​ൽ മോ​ക്ഷം കി​ട്ടു​മാ​യി​രു​ന്നെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

ഖാ​ർ​ഗെ ത​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നെ​ങ്കി​ൽ അ​ത് തു​ട​ര​ട്ടെ​യെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. നെ​ഹ്റു​വി​ന് അം​ബേ​ദ്ക​റി​നോ​ട് വെ​റു​പ്പാ​യി​രു​ന്നു. നെ​ഹ്റു​വി​ന്‍റെ പു​സ്ത​ക​ങ്ങ​ളി​ൽ ത​ന്നെ അ​ത് വ്യ​ക്ത​മാ​ണ്.

നെ​ഹ്റു​വി​ന്‍റെ​യും ഇ​ന്ദി​ര​യു​ടെ​യും സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ​യും സ്മാ​ര​ക​ങ്ങ​ൾ നി​ർ​മി​ച്ച​വ​ർ അം​ബേ​ദ്ക​റി​ന്‍റെ സ്മാ​ര​കം നി​ർ​മി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.