എഡിഎമ്മിന്റെ മരണം; പി.പി.ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്
Wednesday, December 18, 2024 6:08 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയായ കണ്ണൂര് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. ജില്ല വിട്ട് പോകാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കി. ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ഇനി ദിവ്യയ്ക്ക് പങ്കെടുക്കാം.
എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ മാറ്റി ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരായാൽ മതിയെന്ന ഇളവും നൽകിയിട്ടുണ്ട്. തലശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയാണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത്.