ഏരൂരില്‍ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നവവരന് മരിച്ചു
Wednesday, December 18, 2024 3:50 PM IST
കൊച്ചി: ഏരൂരില്‍ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവവരന് മരിച്ചു. വൈക്കം സ്വദേശി വിഷ്ണു ഗോപാൽ(31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ നാലിനായിരുന്നു ഇവരുടെ വിവാഹം.