തിരുച്ചിറപ്പള്ളിയില്‍ വൈദ്യുതപോസ്റ്റില്‍നിന്ന് ഷോക്കേറ്റ് അപകടം; രണ്ട് പേര് മരിച്ചു
Wednesday, December 18, 2024 3:32 PM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വൈദ്യുതപോസ്റ്റില്‍നിന്ന് ഷോക്കേറ്റ് രണ്ട് പേര് മരിച്ചു. വൈദ്യുതി വകുപ്പിലെ കരാര്‍ ജീവനക്കാരാണ് മരിച്ചത്.
തിരുച്ചിറപ്പള്ളി ഒലയൂരിലാണ് സംഭവം. വൈദ്യുതി തകരാറിനെ തുടര്‍ന്ന് പോസ്റ്റില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
ഇവര്‍ പോസ്റ്റില്‍ ഉണ്ടെന്ന് അറിയാതെ സ്വിച്ച് ഓണ്‍ ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.