ന്യൂ​ഡ​ൽ​ഹി: 2024-ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​രം മു​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ക​വി​യു​മാ​യ കെ.​ജ​യ​കു​മാ​റി​ന്. പി​ങ്ഗ​ള കേ​ശി​നി എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

ഗാ​ന​ര​ച​യി​താ​വ്, വി​വ​ര്‍​ത്ത​ക​ന്‍, ചി​ത്ര​കാ​ര​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നീ നി​ല​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ജ​യ​കു​മാ​ര്‍ നി​ല​വി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റാ​ണ്.

ആ​കെ 24 ഭാ​ഷ​ക​ളി​ൽ 21 എ​ണ്ണ​ത്തി​ലേ​ക്കു​ള്ള പു​ര​സ്‌​കാ​ര​മാ​ണ് ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച​ത്. എ​ട്ട് ക​വി​താ സ​മാ​ഹാ​ര​ങ്ങ​ൾ​ക്കും മൂ​ന്ന് നോ​വ​ലു​ക​ൾ​ക്കും ര​ണ്ട് ചെ​റു​ക​ഥാ സ​മാ​ഹാ​ര​ങ്ങ​ൾ​ക്കും മൂ​ന്ന് ഉ​പ​ന്യാ​സ​ങ്ങ​ൾ​ക്കും മൂ​ന്ന് സാ​ഹി​ത്യ വി​മ​ർ​ശ​ന പു​സ്‌​ത​ക​ങ്ങ​ൾ​ക്കും ഒ​രു നാ​ട​ക​ത്തി​നു​മാ​ണ് ഇ​പ്പോ​ൾ പു​ര​സ്‌​കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.