തൃ​ശൂ​ര്‍: യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കേ​സി​ല്‍ പ്ര​തി​യാ​യ നെ​ന്‍​മ​ണി​ക്ക​ര ചി​റ്റി​ല​ശേ​രി പ​ട്ട​ത്തു​പ​റ​മ്പി​ല്‍ മോ​ഹ​ന്‍റെ (70) ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൃ​ശൂ​ര്‍ നാ​ലാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ​ത്.

2021 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ള്ളി​യി​ട്ട് വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റു​ക​യു​മാ​യി​രു​ന്നു.

ത​ട​യാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യു​ടെ ക​ഴു​ത്തി​ല്‍ ഞെ​ക്കി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി മു​ന്‍​പ് പ​ല​പ്പോ​ഴും യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ല്ലു​മെ​ന്ന ഭീ​ഷ​ണി ഭ​യ​ന്നും മ​റ്റു​ള്ള​വ​ര​റി​ഞ്ഞാ​ലു​ള്ള നാ​ണ​ക്കേ​ടോ​ര്‍​ത്തും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​വ​തി പു​റ​ത്തു പ​റ​ഞ്ഞി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ തു​ട​ര്‍​ന്നും ശ​ല്യം സ​ഹി​ക്ക​വ​യ്യാ​താ​യ​പ്പോ​ഴാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും കേ​സി​ലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ന്‍ പ്ര​തി ശ്ര​മി​ക്കാ​നി​ട​യു​ണ്ടെ​ന്നും ആ​യ​തി​നാ​ല്‍ മ​ക​ളു​ടെ പ്രാ​യ​മു​ള്ള യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ പ്ര​തി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ജാ​മ്യ​മ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സോ​ളി ജോ​സ​ഫ് വാ​ദി​ച്ചു.

പ്ര​തി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ബി.​എ. ആ​ളൂ​രി​ന്‍റെ വാ​ദ​ങ്ങ​ള്‍ ത​ള്ളി​യാ​ണ് പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സോ​ളി ജോ​സ​ഫി​ന്‍റെ വാ​ദ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി ഉ​ത്ത​ര​വാ​യ​ത്.