മന്ത്രിമാറ്റം ദേശീയ നേതൃത്വം തീരുമാനിക്കും: തോമസ് കെ. തോമസ്
Wednesday, December 18, 2024 1:23 PM IST
കൊച്ചി: എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ക്ഷണിച്ചതനുസരിച്ചാണ് ഡല്‍ഹിയിലെത്തി അദ്ദേഹത്തെ കണ്ടതെന്ന് തോമസ് കെ. തോമസ് എംഎല്‍എ. സംസ്ഥാന സമിതി യോഗത്തിന് ശേഷം നേരില്‍ കാണാന്‍ ശരത് പവാര്‍ നിര്‍ദേശിക്കുകയായിരുന്നു.
മന്ത്രി മാറ്റം സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര നേതൃത്വം സ്വീകരിക്കും. ഇതുസംബന്ധിച്ച് ഇവിടെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തന്റെ ചില ആവശ്യങ്ങള്‍ക്കടക്കം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. മന്ത്രി മാറ്റം സംബന്ധിച്ച് അനാവശ്യ ചര്‍ച്ചകളിലേക്ക് കടക്കേണ്ടതില്ലെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അത് നടപ്പാക്കാന്‍ കഴിയുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി തോമസ് കെ. തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.