പൂനെയിൽ മൂന്നു വയസുകാരിയെ പീഡിപ്പിച്ച ഒൻപത് വയസുകാരൻ പിടിയിൽ
Wednesday, December 18, 2024 11:58 AM IST
മുംബൈ: മഹാരാഷ്ട്രയിൽ മൂന്നു വയസുകാരിയെ പീഡിപ്പിച്ച ഒമ്പത് വയസുകാരൻ പോലീസ് കസ്റ്റഡിയിൽ. പൂനെയിലെ കോണ്ട്വയിലാണ് സംഭവം.
കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് കുട്ടിക്ക് ജാമ്യം അനുവദിക്കുകയും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കുകയും ചെയ്തു.
രണ്ടു കുടുംബക്കാരും അയൽവാസികളാണ്. പ്രാദേശിക സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ആൺകുട്ടി. പെൺകുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് പീഡനം നടന്നത്.
പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്മ പോലീസിൽ വിവരമറിയിച്ചു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയെ ചോദ്യം ചെയ്തത്.