കോഴിക്കോട്ടെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
Wednesday, December 18, 2024 11:57 AM IST
കോഴിക്കോട്: സർക്കാർ നഴ്സിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണ
ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ലക്ഷ്മി ജീവനൊടുക്കാന്‍ സാധ്യതയില്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ലക്ഷ്മി സന്തോഷവതിയായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. സംഭവത്തിൽകമ്മീഷണര്ക്ക് പരാതി നല്‍കുമെന്നും അവർ പ്രതികരിച്ചു.
അതേസമയം ലക്ഷ്മിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. നഴ്സിംഗ് കോളജില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദഹം കോട്ടയത്തേക്ക് കൊണ്ടുപോകും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ലക്ഷ്മി ചൊവ്വാഴ്ച ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനികളിൽ നിന്നും പോലീസ് ഉടൻ മൊഴിയെടുക്കും.
.
ഈസമയത്ത് ഡോക്ടര്‍ വീട്ടില്‍ തനിച്ചായിരുന്നു. അറസ്റ്റില്‍ ഭയന്ന ഡോക്ടറോട് ആവശ്യപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഡോക്ടര്‍ തുക കൈമാറി.