വിവാദ പരാമർശം; ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം
Wednesday, December 18, 2024 11:14 AM IST
ന്യൂഡൽഹി: വിവാദ പരാമർശങ്ങൾ നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന് സുപ്രീംകോടതി കൊളീജിയത്തിന്റെ വിമർശനം.
പൊതുപ്രസ്താവനകളിൽ പദവിയുടെ അന്തസും മര്യാദയും കാണിക്കണമെന്ന് കൊളീജിയം വ്യക്തമാക്കി. ജഡ്ജിയിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് ഉണ്ടായതെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്ന് കൊളീജിയത്തിനു മുന്നിൽ നേരിട്ടു ഹാജരായ ശേഖർ കുമാർ യാദവ് പറഞ്ഞു. പ്രസംഗം പരിശോധിച്ചശേഷമാണ് ശേഖർ കുമാറിനോട് നേരിട്ട് ഹാജരാകാൻ കൊളീജിയം നിർദേശിച്ചത്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് കോളീജിയം തലവൻ.