കൊ​ച്ചി: എം.​എം.​ലോ​റ​ന്‍​സി​ന്‍റെ മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പെ​ണ്‍​മ​ക്ക​ളു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ത്ത ന​ട​പ​ടി കോ​ട​തി ശ​രി​വ​ച്ചു.

ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ ജം​ദാ​ർ, ജ​സ്റ്റീസ് എ​സ്.​മ​നു എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ക്കാ​ന്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക്ക​ളാ​യ ആ​ശാ ലോ​റ​ന്‍​സും സു​ജാ​ത ബോ​ബ​നു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വൈ​ദ്യ​പ​ഠ​ന​ത്തി​നാ​യി ന​ല്‍​കാ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തേ ആ​ശ ലോ​റ​ന്‍​സ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള നി​ര്‍​ദേ​ശം ന​ല്‍​കി​ക്കൊ​ണ്ട് കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പെ​ണ്‍​മ​ക്ക​ള്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.