എൻസിപിയിലെ മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ട്: എ.കെ.ശശീന്ദ്രൻ
Wednesday, December 18, 2024 9:35 AM IST
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. താൻ രാജിവെച്ചാൽ അത് മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമാകുമെന്നും ശശീന്ദ്രൻ പ്രതികരിച്ചു.
പി.സി.ചാക്കോയും തോമസ് കെ. തോമസും ശരദ് പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണം മാത്രമാണ്. അവർക്ക് പവാറിനെ കാണാൻ സ്വാതന്ത്ര്യമുണ്ട്. അത് ഒരു തരത്തിലും അച്ചടക്ക ലംഘനമോ പാര്‍ട്ടി വിരുദ്ധമോ അല്ല. പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാവണമെന്നതാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രചരിപ്പിക്കുന്നത് പോലെ ഒരു കാര്യവും എൻസിപിയിൽ നടക്കുന്നില്ല. രണ്ടുമാസം മുമ്പ് ശരദ് പവാറുമായി ചർച്ച നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയോട് സംസാരിക്കാൻ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ഡൽഹിയിൽ ചർച്ച നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.