തിരുവനന്തപുരം: ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ര്‍​ബി​ഐ​യു​മാ​യി ചേ​ര്‍​ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​ര്‍ വേ​ണ്ടെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ങ്ക​മാ​ലി എ​രു​മേ​ലി​നി​ല​ക്ക​ല്‍ പാ​ത പൂ​ര്‍​ത്തീ​ക​രി​ക്കും.

നി​ര്‍​മാ​ണ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം തു​ക കി​ഫ്ബി വ​ഹി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ല്‍ സിം​ഗി​ള്‍ ലൈ​നു​മാ​യി മു​ന്നോ​ട്ട് പോ​കും. വി​ക​സ​ന ഘ​ട്ട​ത്തി​ല്‍ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ പ​രി​ഗ​ണി​ക്കും. പ​ദ്ധ​തി​യ്ക്കാ​യി എ​ട്ട് കി​ലോ​മീ​റ്റ​റോ​ളം സ്ഥ​ല​മെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.