ഭാര്യയുടെ കാമുകന്റെ നഖങ്ങൾ പിഴുതെടുത്തു ക്രൂരമായി മർദിച്ചു കൊന്ന് യുവതിയുടെ ഭർത്താവ്
Wednesday, December 18, 2024 6:25 AM IST
ന്യൂഡൽഹി: ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. റിതിക് വർമ (21) ആണ് കൊല്ലപ്പെട്ടത്.
ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരേയും ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ റിതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും വീണ്ടും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.