പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
Tuesday, December 17, 2024 9:35 AM IST
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകൾ ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3-ാം വർഷ എംഡി വിദ്യാർഥിനിയായ ഫാത്തിമ ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്.
ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി.