ബാ​ർ​ബ​ഡോ​സ്: എല്ലാ ഫോർമാറ്റിലും വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ടീ​മി​ന്‍റ പ​രി​ശീ​ല​ക​നാ​യി മു​ൻ‌ താ​രം ഡാ​ര​ൻ സ​മി​യെ നി​യ​മി​ച്ചു. 2025 ഏ​പ്രി​ൽ 1 മു​ത​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും.

ആ​ന്ദ്രെ കോ​ലി​യെ ടെ​സ്റ്റ് കോ​ച്ച് സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​നം. 2023 മു​ത​ൽ ഡാ​ര​ൻ സ​മി​ന സ​മി വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ന്‍റെ വൈ​റ്റ്-​ബോ​ൾ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

സ​മി മു​മ്പ് വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ 2012 ലും 2016 ​ലും ര​ണ്ട് ടി 20 ​ലോ​ക​ക​പ്പ് കി​രീ​ട​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചി​ട്ടു​ണ്ട്.