ബസ്തർ വിനോദസഞ്ചാര കേന്ദ്രമായി മാറും: അമിത്ഷാ
Monday, December 16, 2024 5:30 AM IST
ന്യൂഡൽഹി: മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് പേരുകേട്ട ഛത്തീസ്ഗഡിലെ ബസ്തർ ഇന്ന് വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഈ മാറ്റത്തിനു ശ്രമിച്ച സംസ്ഥാന സർക്കാരിന്റെയും സുരക്ഷാ സേനയുടെയും ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
മാവോയിസ്റ്റുകൾ ആയുധം ഉപേക്ഷിക്കാൻ തയാറായാൽ കാഷ്മീരിൽ എത്തുന്നതിനെക്കാൾ വിനോദസഞ്ചാരികൾ ബസ്തറിൽ എത്തും. ഈ മേഖലയിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം നിരവധി പദ്ധതികൾ ആവിഷ്കരിച്ച് വരികയാണെന്നും അമിത്ഷാ വ്യക്തമാക്കി.
ബസ്തറിൽ സമാധാനം സ്ഥാപിച്ച് വികസനം പ്രോത്സാഹിപ്പിക്കും.ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നത് കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.