ചോദ്യപേപ്പർ ചോർച്ച; യൂട്യൂബ് ചാനൽ താത്കാലികമായി പൂട്ടി
Monday, December 16, 2024 4:49 AM IST
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ വിവാദത്തില്‍ ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് അറിയിച്ചു.
നിയമ നടപടികളുമായി സഹകരിക്കുമെന്നും സംശയങ്ങളാണ് വാർത്തകളായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎസ് സൊല്യൂഷൻസിനെതിരെ 2021ൽ കോഴിക്കോട് ഡിഡിഇ നൽകിയ പരാതി പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.
ചോദ്യപേപ്പർ ചോർച്ചയിൽ നടപടി ആവശ്യപ്പെട്ട് കെഎസ്യു പോലീസിൽ പരാതി നൽകിയിരുന്നു. നടപടി വൈകിയാൽ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് വന്നത്.
ചോദ്യങ്ങള്‍ എങ്ങനെ ഇവര്‍ക്ക് കിട്ടി എന്നതില്‍ ഒരു വ്യക്തതയുമില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.