വിൻഡീസിനെ തകർത്തു; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
Monday, December 16, 2024 4:08 AM IST
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിതകളുടെ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 49 റൺസിന്റെ കൂറ്റന്‍ ജയം. സ്കോർ: ഇന്ത്യ 195/4 വെസ്റ്റ് ഇൻഡീസ് 146/7. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്.
ജമീമ റോഡ്രിഗസ് (35 പന്തില്‍ 73), സ്മൃതി മന്ദാന (33 പന്തില്‍ 54) എന്നിവരാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു. വിൻഡീസിനായി 28 പന്തിൽ നാല് ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 52 റൺസുമായി ഡിയാന്ദ്ര ഡോട്ടിൻ പൊരുതി.
ക്യാന ജോസഫ് 33 പന്തിൽ 49 റൺസ് നേടി. മൂന്ന് വിക്കറ്റ് നേടിയ തിദാസ് സദുവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ദീപിത് ശര്‍മ, രാധ യാധവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിൻഡീസിനായി കരിഷ്മ റാംഹരക്ക് രണ്ട് വിക്കറ്റ് നേടി.
ജമീമ റോഡ്രിഗസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി.