മും​ബൈ: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ വ​നി​ത​ക​ളു​ടെ ഒ​ന്നാം ടി20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 49 റ​ൺ​സി​ന്‍റെ കൂ​റ്റ​ന്‍ ജ​യം. സ്കോ​ർ: ഇ​ന്ത്യ 195/4 വെ​സ്റ്റ് ഇ​ൻ​ഡീ​സ് 146/7. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 195 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ജ​മീ​മ റോ​ഡ്രി​ഗ​സ് (35 പ​ന്തി​ല്‍ 73), സ്മൃ​തി മ​ന്ദാ​ന (33 പ​ന്തി​ല്‍ 54) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യെ കൂ​റ്റ​ന്‍ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ വി​ന്‍​ഡീ​സ് 20 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 146 റ​ണ്‍​സെ​ടു​ത്തു. വി​ൻ​ഡീ​സി​നാ​യി 28 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​ക​ളും മൂ​ന്ന് സി​ക്‌​സ​റു​മ​ട​ക്കം 52 റ​ൺ​സു​മാ​യി ഡി​യാ​ന്ദ്ര ഡോ​ട്ടി​ൻ പൊ​രു​തി.

ക്യാ​ന ജോ​സ​ഫ് 33 പ​ന്തി​ൽ 49 റ​ൺ​സ് നേ​ടി. മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ തി​ദാ​സ് സ​ദു​വാ​ണ് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍​മാ​രി​ല്‍ തി​ള​ങ്ങി​യ​ത്. ദീ​പി​ത് ശ​ര്‍​മ, രാ​ധ യാ​ധ​വ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. വി​ൻ​ഡീ​സി​നാ​യി ക​രി​ഷ്മ റാം​ഹ​ര​ക്ക് ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

ജ​മീ​മ റോ​ഡ്രി​ഗ​സി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ 1-0 മു​ന്നി​ലെ​ത്തി.