ബസിൽ തർക്കം; യാത്രക്കാരന് വെട്ടേറ്റു
Monday, December 16, 2024 3:17 AM IST
കണ്ണൂർ: ഓടുന്ന ബസിൽ യാത്രക്കാർ തമ്മിലുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്ത് നടന്ന സംഭവത്തിൽ പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്.
സുഹൃത്തുക്കളോടൊപ്പം അഭിലാഷ് ചെങ്ങളായിൽ നിന്നാണ് ബസിൽ കയറിയത്. പരിക്കേറ്റ അഭിലാഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിബിനും ചികിത്സയിലാണ്.
വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.