ബംഗുളൂരുവിൽനിന്ന് കഞ്ചാവുമായി ബസ് മാർഗം കേരളത്തിലേക്ക്; യുവാക്കൾ പിടിയിൽ
Monday, December 16, 2024 12:19 AM IST
തൃശൂർ: ബംഗുളൂരുവിൽ നിന്ന് കേരളത്തിലേക്ക് ബസ് മാർഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവക്കൾ പിടിയിൽ. മാള കുമ്പിടിഞ്ഞാമാക്കൽ സ്വദേശി ലിബിൻ (26), എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റെമിൻ (23) എന്നിവരാണ് പിടിയിലായത്.
തോട്ടപ്പടിയിൽവച്ചാണ് പ്രതികൾ പിടിയിലായത്. മൂന്ന് പൊതികളിലാക്കി ബാഗിലാണ് ഇവർ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വയനാട് ബത്തേരി സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് ലിബിൻ.