വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ
Sunday, December 15, 2024 11:45 PM IST
സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്സല്‍ (36) ആണ് പിടിയിലായത്.
308.30 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ പതിനഞ്ച് ലക്ഷത്തോളം വില വരുമെന്ന് പോലീസ് പറഞ്ഞു. കാസര്‍ഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്.
മൈസുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസിലാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.