പിന്നോട്ടെടുത്ത ടിപ്പര്‍ലോറിക്കടിയിൽപ്പെട്ട് വയോധികൻ മരിച്ചു
Sunday, December 15, 2024 11:15 PM IST
പത്തനംതിട്ട: പിന്നോട്ടെടുത്ത ടിപ്പര്‍ലോറി ഇടിച്ച് വയോധികൻ മരിച്ചു. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന് നായര്‍ (83) ആണ് മരിച്ചത്.
പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. ഗംഗാധരന് നായര്‍ വാഹനത്തിന് അരികിലൂടെ കടന്നുപോയപ്പോളാണ് അപകടമുണ്ടായത്.
ലോറി പിന്നോട്ടെടുത്തപ്പോൾ ഇയാൾ ടയറിനടിയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.