പോലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി; ജോലി സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന
Sunday, December 15, 2024 11:01 PM IST
മലപ്പുറം: സായുധ പോലീസ് ക്യാമ്പിൽ ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് (33) ആണ് മരിച്ചത്.
തണ്ടർബോൾട്ട് കമാൻഡോയാണ് മരിച്ച വിനീത്. എകെ-47 തോക്ക് ഉപയോഗിച്ച് തലയിൽ സ്വയം വെടിവച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കുറച്ചു ദിവസമായി ഇയാൾ ജോലി സംബന്ധമായ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. 45 ദിവസങ്ങളായി ഇയാൾക്ക് അവധി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഇയാൾ സംസാരിച്ചിരുന്നതായും വിവരമുണ്ട്.