ചോദ്യ പേപ്പർ ചോർച്ച പരീക്ഷ റദ്ദാക്കണം; സമരത്തിലേക്കെന്ന് കെഎസ്യു
Sunday, December 15, 2024 10:42 PM IST
കോഴിക്കോട്: പരീക്ഷ പേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷ റദ്ദാക്കണമെന്ന് കെഎസ്യു. അല്ലാത്തപക്ഷം സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
എംഎസ് സൊല്യൂഷൻ പോലെയുള്ള ട്യൂഷൻ സെന്ററുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരെ പുറത്താക്കി വിജിലൻസ് അന്വേഷണം നടത്തണം. ഇത്തരം സ്ഥാപനങ്ങൾക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ട്.
സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. ചോദ്യപേപ്പർചോർന്ന സംഭവത്തിൽ വിജിലൻസ് എസ്പിക്കും ഗവർണർക്കും കെഎസ്യു പരാതി നൽകി. ആദ്യമായിട്ടല്ല ചോദ്യ പേപ്പർ ചോരുന്നത്. മുമ്പും ചോർന്നിട്ടുണ്ടെന്നും കെഎസ്യു ആരോപിച്ചു.