തുടർച്ചയായ അപകടങ്ങൾ; ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും
Sunday, December 15, 2024 8:51 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും. സംസ്ഥാനത്തെ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ പരിശോധനകൾ കർശനമാക്കും. പോലീസിന്റെ സഹായത്തോടെ പരിശോധനകൾ നടത്തണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ എഡിജിപി മനോജ് എബ്രഹാം നാളെ ജില്ലാ പോലീസ് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്.