കടയിൽപ്പോയി മടങ്ങുന്നതിനിടെ കാട്ടാനയാക്രമണം; യുവാവിനെ ആന കൊമ്പിൽ കോർത്തു
Sunday, December 15, 2024 7:52 PM IST
കൽപ്പറ്റ: കാട്ടാനയാക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വയനാട് ചേകാടി ചന്ത്രോത്ത് ആണ് ആനയുടെ ആക്രമണമുണ്ടായത്. പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്.
ഇയാളും അഞ്ച് സുഹൃത്തുക്കളുമൊത്ത് കടയിൽ പോയി മടങ്ങുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ആന പാഞ്ഞെത്തിയതോടെ ഇവർ ചിതറിയോടിയെങ്കിലും സതീഷിനെ ആന പിടികൂടുകയായിരുന്നു.
ആനയുടെ കൊമ്പ് യുവാവിന്റെ വയറ്റിൽ തുളച്ചു കയറിയിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.