തി​രു​വ​ന​ന്ത​പു​രം: മ​ണി​യാ​ര്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ദ്ധ​തി​യു​ടെ ബി​ഒ​ടി ക​രാ​ര്‍ നീ​ട്ടി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പി​ന്നി​ല്‍ അ​ഴി​മ​തി​യു​ണ്ട്. സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ക​രാ​ര്‍ നീ​ട്ടി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ല്‍ ക​ര്‍​ശ​ന​വും വേ​ഗ​ത്തി​ലു​മു​ള്ള തീ​രു​മാ​ന​മു​ണ്ടാ​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം, ജ​ന​ങ്ങ​ളോ​ടും വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യോ​ടും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​ണി​ക്കു​ന്ന അ​തീ​വ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടും വ​ഞ്ച​ന​യു​മാ​യി​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ ബി​ഒ​ടി ക​രാ​ര്‍ 25 വ​ര്‍​ഷ​ത്തേ​ക്കു കൂ​ടി നീ​ട്ടി ന​ല്‍​കാ​നു​ള്ള നീ​ക്ക​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ല്‍ വ​ന്‍ അ​ഴി​മ​തി​യു​ണ്ട്. യൂ​ണി​റ്റി​ന് വെ​റും അ​ന്‍​പ​ത് പൈ​സ നി​ര​ക്കി​ല്‍ വൈ​ദ്യു​തി ഉ​ല​പാ​ദി​പ്പി​ക്കാ​വു​ന്ന നി​ല​യ​മാ​ണ് ആ​രു​ടെ​യൊ​ക്കെ​യോ സ്വാ​ര്‍​ത്ഥ ലാ​ഭം നോ​ക്കി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് തീ​റെ​ഴു​താ​നൊ​രു​ങ്ങു​ന്ന​ത്.

ഇ​തു സം​ബ​ന്ധി​ച്ച പ​ല തെ​ളി​വു​ക​ളും രേ​ഖ​ക​ളും ഇ​തി​ന​കം താ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.