കേജരിവാൾ ഡൽഹിയിൽ, അതിഷി കൽക്കാജിയിൽ; അവസാന സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് എഎപി
Sunday, December 15, 2024 5:30 PM IST
ന്യൂഡൽഹി: 2025ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി പാർട്ടി.
എഎപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ഡൽഹിയിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി ഒരിക്കൽക്കൂടി കൽക്കാജിയിൽ നിന്ന് ജനവിധി തേടും.
പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ബാബർപുരിൽനിന്നും ജനവിധി തേടും. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാർഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്.