കാ​സ​ർ​ഗോ​ഡ്: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ലെ കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​യ​നാ​ടി​നു​ള്ള ദു​രി​താ​ശ്വാ​സ സ​ഹാ​യം കേ​ന്ദ്രം നി​ഷേ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

പ​ക​പോ​ക്ക​ൽ നി​ല​പാ​ടാ​ണ് കേ​ന്ദ്രം കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന​ത്. ഒ​രു സം​സ്ഥാ​ന​ത്തോ​ടും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​കാ​ര്യ​മാ​ണ് ഇ​ത്. കേ​ര​ള​വും രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്രം നീ​തി നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ല. ഈ ​നി​ല​പാ​ടി​നെ​തി​രേ ന​മ്മു​ടെ നാ​ട്ടി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ വ​യ​നാ​ടി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്നു​ള​ള ബി​ജെ​പി എം​പി ഒ​ഴി​കെ ബാ​ക്കി മു​ഴു​വ​ൻ എം​പി​മാ​രും ഒ​ന്നി​ച്ചു നി​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു. കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ പ്ര​തി​കാ​ര മ​നോ​ഭാ​വം കാ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​ൻ പ​റ്റാ​ത്ത​ത് കൊ​ണ്ടാ​ണ് ബി​ജെ​പി​ക്ക് കേ​ര​ള​ത്തോ​ട് ശ​ത്രു​ത. കേ​ര​ള​ത്തോ​ട് പ​ക​പോ​ക്ക​ലാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. എം​പി​മാ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന് വ​സ്തു​താ വി​രു​ദ്ധ​മാ​യ മ​റു​പ​ടി​യാ​ണ് അ​മി​ത് ഷാ ​ന​ൽ​കി​യ​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​ന​ത്തി​രി​ക്കു​ന്ന ഒ​രാ​ൾ പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത നു​ണ​യാ​ണ് അ​മി​ത് ഷാ ​പ​റ​യു​ന്ന​ത്.

ഇ​നി​യും കേ​ന്ദ്ര​ത്തോ​ട് സം​സാ​രി​ക്കും. അ​ല്ലാ​തെ എ​ന്ത് ചെ​യ്യും?. ജ​ന​ങ്ങ​ൾ ഇ​തൊ​ക്കെ തി​രി​ച്ച​റി​യ​ണം. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന​തി​ന് കേ​ര​ളം എ​തി​ര​ല്ല. എ​ന്നാ​ൽ കേ​ര​ള​വും അ​തു​പോ​ലൊ​രു സം​സ്ഥാ​ന​മ​ല്ലേ. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്ക​ണ്ടേ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.