കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തീയും പുകയും
Sunday, December 15, 2024 4:55 PM IST
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തീയും പുകയും. കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡിൽ ദേശീയ പാതയിൽ ആണ് സംഭവം.
കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് പുകയുയർന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.
പുകയുയരുന്നത് കണ്ട് ജീവനക്കാർ ഉടൻ ബസ് നിർത്തി യാത്രക്കാരെ ഇറക്കി. പിന്നാലെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണയ്ക്കുകയായിരുന്നു.