മഹാരാഷ്ട്രയിൽ മന്ത്രിസഭ വിപുലീകരിക്കുന്നു; സത്യപ്രതിജ്ഞ വൈകുന്നേരം നാലിന്
Sunday, December 15, 2024 3:34 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വിപുലീകരണം ഇന്ന് വൈകുന്നേരം നാലിന്. 30 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. നാഗ്പൂരിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.
12 പേർ ശിവസേനയിൽ നിന്നും മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോർട്ട്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസങ്ങൾക്കുശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസിനോപ്പം എക്നാഥ് ഷിൻഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.
മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിൻഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞ വൈകാൻ കാരണമായത്.