ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ​യു​ള്ള ആ​ൽ​മ​ര​ത്തി​ന് തീ​പി​ടി​ച്ചു. താ​ഴെ തി​രു​മു​റ്റ​ത്ത് ആ​ഴി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ആ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ആ​യി​രു​ന്നു സം​ഭ​വം. ആ​ഴി​യി​ൽ നി​ന്നും ആ​ളി​ക്ക​ത്തി​യ തീ ​ആ​ൽ​മ​ര​ത്തി​ലേ​ക്ക് പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട പോ​ലീ​സും കേ​ന്ദ്ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ആ​ൽ​മ​ര​ത്തി​ന്‍റെ താ​ഴെ ഉ​ണ്ടാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി. ഉ​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ തീ​യ​ണ​ച്ചു.