മലപ്പുറത്ത് സ്വകാര്യ ബസും പിക്കപ്പ്വാനും ബുള്ളറ്റും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരിക്ക്
Sunday, December 15, 2024 1:56 PM IST
മലപ്പുറം: അയ്യപ്പഭക്തർ സഞ്ചരിച്ച സ്വകാര്യബസും പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തിരൂർ ആലത്തിയൂരിലാണ് സംഭവം.
കൊണ്ടോട്ടി മിനി ഊട്ടി സ്വദേശി ബത്തല്കുമാർ (25), കുറുമ്പടി ചളിപ്പറമ്പിൽ മുഹമ്മദ് ഷരീഫ് (46), നടുവട്ടം പന്തീരാങ്കാവ് സുധീഷ് (38), ആനക്കര സ്വദേശി മൊയ്തീൻകുട്ടി (34), കോഴിക്കോട് സ്വദേശി ജിതേന്ദ്രൻ (50) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പിക്കപ്പ്വാൻ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവെ കോഴിക്കോട്ടുനിന്നു വരികയായിരുന്ന ബസിലിടിക്കുകയായിരുന്നു.