ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​നു നി​ർ​ദേ​ശി​ക്കു​ന്ന "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’​ബി​ൽ തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചേ​ക്കി​ല്ല. എം​പി​മാ​ർ​ക്ക് ന​ൽ​കി​യ കാ​ര്യ​പ​രി​പാ​ടി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ബി​ൽ അ​വ​ത​ര​ണ​മി​ല്ല. ബി​ൽ എ​പ്പോ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന കാ​ര്യ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

ലോ​ക്സ​ഭ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​തി​നും ഡ​ൽ​ഹി, ജ​മ്മു കാ​ഷ്മീ​ർ, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​രേ​സ​മ​യം ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ര​ണ്ടു ബി​ല്ലു​ക​ളാ​ണ് ലോ​ക്സ​ഭ​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​രു​സ​ഭ​ക​ളി​ലും എ​ൻ​ഡി​എ​യ്ക്ക് മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കി​ല്ല. ബി​ല്ലി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ വ്യാ​ഴാ​ഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ക​ര​ട് ബി​ല്ലു​ക​ൾ അ​നു​സ​രി​ച്ച്, ഒ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള ലോ​ക്സ​ഭ​യു​ടെ ആ​ദ്യ സി​റ്റിം​ഗി​ൽ രാ​ഷ്‌​ട്ര​പ​തി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന നി​ശ്ചി​ത തീ​യ​തി​യി​ൽ "ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’​പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ഈ ​തീ​യ​തി​ക്കു​ശേ​ഷം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന എ​ല്ലാ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളു​ടെ​യും കാ​ലാ​വ​ധി ലോ​ക്സ​ഭ​യു​ടെ മു​ഴു​വ​ൻ കാ​ലാ​വ​ധി​ക്കൊ​പ്പം അ​വ​സാ​നി​ക്കു​ക​യും അ​തു​വ​ഴി ഒ​രേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യും.