ഉറക്കംവന്നാൽ ഉറങ്ങിയശേഷം വണ്ടിയോടിക്കണം, ആ ഡ്രൈവിംഗ് സംസ്കാരം നമുക്കുണ്ടാകണമെന്ന് ഗതാഗതമന്ത്രി
Sunday, December 15, 2024 12:14 PM IST
പത്തനംതിട്ട: നവദമ്പതിമാരടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സംഭവം വളരെ ദുഃഖകരമായിപ്പോയെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
അപകടകാരണം കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പ്രാഥമിക നിഗമനം.
അവരവര്‍ സൂക്ഷിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കംവന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണമെന്ന ഡ്രൈവിംഗ് സംസ്കാരം നമുക്കുണ്ടാകണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.