ചോദ്യപേപ്പർ ചോർച്ച; അധ്യാപകരിൽ നിന്നും മൊഴിയെടുക്കും
Sunday, December 15, 2024 6:24 AM IST
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പോലീസ് നടപടി കടുപ്പിക്കുന്നു. യൂ ട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്ന് ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പോലീസ് മൊഴിയെടുക്കും.
പോലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. പത്താം ക്ലാസ് വരെയുള്ള ചോദ്യപേപ്പർ തയാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്.
ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയയാൻ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും.