പണത്തെ ചൊല്ലി തർക്കം; യുവാവിനെ ജീവനോടെ കത്തിച്ചു
Sunday, December 15, 2024 4:32 AM IST
ജയ്പൂർ: പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ ജീവനോടെ കത്തിച്ചു. രാജസ്ഥാനിലെ ബഗ്രു പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ രാകേഷ് ഗുർജാർ(19) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹൻ മീണ, മനോജ് നെഹ്റ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വീട്ടിലെത്തിയ സുഹൃത്തുക്കൾ പാർട്ടിക്ക് പോകാമെന്ന് പറഞ്ഞ് രാകേഷിനെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.