പ​ത്ത​നം​തി​ട്ട: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി. ര​ണ്ടാം​ത​വ​ണ​യാ​ണ് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ചാ​ണ്ടി ഉ​മ്മ​ൻ എ​ത്തു​ന്ന​ത്. 2022ലും ​അ​ദ്ദേ​ഹം ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

വ​യ​നാ​ട് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ, ആ​ല​പ്പു​ഴ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഗം​ഗാ​ശ​ങ്ക​ർ എ​ന്നി​വ​ർ​ക്ക് ഒ​പ്പം ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്. ഇ​ത്ത​വ​ണ വൃ​ശ്ചി​കം ഒ​ന്നി​നു​ത​ന്നെ മാ​ല​യി​ട്ടു വ്ര​തം തു​ട​ങ്ങി​യി​രു​ന്നു.

പ​തി​നെ​ട്ടാം​പ​ടി ക​യ​റി മ​റ്റു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​പ്പം ക്യു ​നി​ന്നു സോ​പാ​ന​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് അ​വി​ടെ​നി​ന്ന പോ​ലീ​സു​കാ​ർ ചാ​ണ്ടി ഉ​മ്മ​നെ തി​രി​ച്ച​റി​ഞ്ഞ​ത്. ത​നി​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഒ​ന്നും വേ​ണ്ട​ന്നു പ​റ​ഞ്ഞ് തൊ​ഴു​ത് നീ​ങ്ങി.

മാ​ളി​ക​പ്പു​റ​ത്ത് എത്തിയപ്പോ​ൾ മ​റ്റു തീ​ർ​ഥാ​ട​ക​ർ​ക്ക് ഒ​പ്പം നി​ന്ന് സെ​ൽ​ഫി​യും എ​ടു​ത്താ​ണ് പു​തു​പ്പ​ള്ളി എം​എ​ൽ​എ മ​ട​ങ്ങി​യ​ത്.