തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യപേ​പ്പ​റു​ക​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ചോ​ദ്യ​പേ​പ്പ​ര്‍ എ​ങ്ങ​നെ​യാ​ണ് പു​റ​ത്താ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കോ, ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കോ സൊ​ല്യൂ​ഷ​ന്‍ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എം​എ​സ് സൊ​ല്യൂ​ഷ​ന്‍ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ചോ​ദ്യ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. പ്ല​സ് വ​ണ്‍ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ​യും എ​സ്എ​സ്എ​ല്‍​സി ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ​യും ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു ചോ​ര്‍​ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്.

പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍ അ​തേ​പ​ടി​യാ​യി​രു​ന്നു യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ വ​ന്ന​ത്. ചോ​ദ്യ​ങ്ങ​ള്‍ എ​ങ്ങ​നെ ചോ​ര്‍​ന്നു എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ല.