ഇ​ടു​ക്കി: ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​നു നേ​രെ പ​ട​യ​പ്പ എ​ന്ന കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. മൂ​ന്നാ​റി​ല്‍ പ​ട​യ​പ്പ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കാ​റു​ക​ളും ഒ​രു ബൈ​ക്കും ത​ക​ർ​ന്നു.

സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​പ​തി​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്കാ​ണ് പ​ട​യ​പ്പ പാ​ഞ്ഞെ​ത്തി​യ​ത്. ആ​ന വ​രു​ന്ന​തു ക​ണ്ട് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ല്‍ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​ട​യ​പ്പ​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഗൂ​ഡാ​ർ​വി​ള എ​സ്റ്റേ​റ്റി​ലെ​ത്തി​യ പ​ട​യ​പ്പ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.