തിരുവല്ലയിൽ നിയന്ത്രണംവിട്ട് സ്കൂള്‍ ബസ് മതിലില്‍ ഇടിച്ച് അപകടം
Friday, December 13, 2024 1:13 AM IST
പത്തനംതിട്ട: സ്കൂള്‍ ബസ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥികള്‍ക്ക് പരിക്ക്. തിരുവല്ലയിലെ തോട്ടടയിൽ ആണ് സംഭവം.
വള്ളംകുളം നാഷണല്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കവിയൂർ ഭാഗത്തേക്ക് വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച ബസ് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വിദ്യാർഥികളുടെ പരിക്ക് നിസാരമാണ്.