വിനോദയാത്രക്ക് പോയ വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചു
Friday, December 13, 2024 12:41 AM IST
ബംഗളൂരു: വിനോദയാത്രക്ക് പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചു. ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.
ഉത്തരകന്നഡ മുരഡേശ്വറിലാണ് സംഭവം. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചവർ.
വിദ്യാർഥിനികൾ ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിൽ ഇറങ്ങുകയായിരുന്നു. ഏഴ് വിദ്യാർഥിനികളാണ് തിരയിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു.