മാല മോഷണം; മൂന്ന് യുവാക്കൾ പിടിയിൽ
Friday, December 13, 2024 12:23 AM IST
പൂച്ചാക്കൽ: മാല മോഷണ കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തോട്ടു കണ്ടത്തിൽ നിഖിൽ (26), തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരാണ് പിടിയിലായത്.
ഒരു വർഷം മുമ്പാണ് കേസിനാസ്പതമായ സംഭവം നടന്നത്. തോട്ടുകണ്ടത്തിൽ ഉദയകുമാറിന്റെ രണ്ട് പവന്റെ മാലയാണ് മോഷണംപോയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുവായ നിഖിലിലേക്ക് എത്തുന്നത്. പിന്നീട് ഇയാളെ ചോദ്യംചെയ്തതോടെയാണ് മറ്റ് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചത്.