പൊതു സ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്തു
Thursday, December 12, 2024 11:41 PM IST
ആലപ്പുഴ: മാന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു സ്ഥലത്തെ ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തു. കോയിക്കൽമുക്ക് മുതൽ പന്നായിക്കടവ് വരെയുള്ള പാതയോരത്തെ ബോർഡുകൾ ഉൾപ്പടെയുള്ളവയാണ് നീക്കം ചെയ്തത്.
റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന കൊടി തോരണങ്ങൾ രണ്ടു ദിവസത്തിനകം സ്വമേധയാ നീക്കം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകി. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് അവയെല്ലാം നീക്കം ചെയ്യുമെന്നും സെക്രട്ടറി പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസിസ്, പഞ്ചായത്ത് ജീവനക്കാരായ ആൽബിൻ, സുരേഷ്, യശോധരൻ, മനു എന്നിവരുടെ നേതൃത്വം നൽകി.