കനത്ത മഴ; ശബരിമലയില്‍ ജാഗ്രതാ നിർദേശം
Thursday, December 12, 2024 10:46 PM IST
പത്തനംതിട്ട: കനത്ത മഴ തുടരുന്നതിനാൽ ശബരിമലയില്‍ ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ശബരിമലയിൽ അതിതീവ്ര മഴയില്ല. ഇന്ന് രാത്രിയും നാളെയും അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.
മലയോര മേഖലയിൽ ശക്തമായ മഴയുണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.